തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കാൻ വീണ്ടുമൊരു 21കാരി. ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം നഗരസഭയുടെ മേയറാക്കിയ സിപിഎം തീരുമാനം വലിയ രാഷ്ട്രീയ ചർച്ചയായിരിക്കെയാണ്, പാർവതി എം എസ് സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രായം കുറഞ്ഞ ബാങ്ക് പ്രസിഡൻ്റാകുന്നത്.സംസ്ഥാനത്ത് എന്നല്ല രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ സഹകരണ ബാങ്ക് പ്രസിഡന്റ് പാര്‍വതിയാകാനാണ് സാധ്യതയെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധർ.